Skip to main content

സാര്‍വ്വദേശീയ സാഹിത്യോത്സവം: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് (ഡിസംബര്‍ 28) ആരംഭിക്കും

കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് (ഡിസംബര്‍ 28) ആരംഭിക്കും. www.ilfk.in വഴിയോ, അക്കാദമിയില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. പൊതുജനങ്ങള്‍ക്ക് 500 രൂപയും വിദ്യാര്‍ഥികള്‍ക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ്. വിദ്യാര്‍ഥികള്‍ ഐ ഡി കാര്‍ഡോ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രമോ രജിസ്‌ട്രേഷന്‍ സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഫെസ്റ്റിവല്‍ കിറ്റ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം, അക്കാദമി പുസ്തകങ്ങള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങാനുള്ള അവസരം എന്നിവയാണ് ഡെലിഗേറ്റുകള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍. ഫോണ്‍: 0487-2330013

date