Skip to main content

ടെൻഡർ ക്ഷണിച്ചു

ചാലിയാർ പഞ്ചായത്തിലെ അത്തിക്കൽ ബീറ്റിലെ 15.14 ഹെക്ടർ ഭൂമി ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം ചെയ്യുന്നതിനായി കാട് വെട്ടിത്തെളിക്കുന്നതിന് കേരള വനംവകുപ്പിൽ രജിസ്റ്റർ ചെയ്ത നിലവിൽ യോഗ്യരായ എ, ബി, സി, ഡി ക്ലാസ് കോൺട്രാക്ടർമാരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചുമണി വരെ ടെൻഡറുകൾ സ്വീകരിക്കും. ജനുവരി നാലിന് രാവിലെ 11 മണിക്ക് ടെൻഡറുകൾ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള  കോൺട്രാക്ടർമാർ 'നിക്ഷിപ്ത വനഭൂമി വിതരണം-അത്തിക്കൽ ബീറ്റിലെ കാട് വെട്ടിത്തെളിക്കുന്നതിനുള്ള ടെൻഡറുകൾ' എന്ന് കവറിന് മുകളിലെഴുതി സമർപ്പിക്കുകയും ടെൻഡറിനൊപ്പം കോൺട്രാക്ടറുടെ ഫോറസ്റ്ററി ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ഉള്ളടക്കം ചെയ്യുകയും വേണം. ടെൻഡർ ഫോറം നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽനിന്നും ജനുവരി മൂന്നുവരെ നൽകും. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ ഐ.റ്റി.ഡി.പി പ്രൊജക്്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04931 220315.

date