Skip to main content
കടമക്കുടി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ നവീകരണം പൂർത്തിയായ കണ്ടനാട് - കപ്പേള റോഡിന്റെ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിക്കുന്നു. ടി എസ് സുനിൽ, കെ പി വിപിൻരാജ്, മേരി വിൻസെന്റ്, ജോണി മാഷ്, ടി കെ വിജയൻ സമീപം.

കടമക്കുടിയിലെ കണ്ടനാട് - കപ്പേള റോഡ് തുറന്നു

കടമക്കുടി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ നവീകരണം പൂർത്തിയായ കണ്ടനാട് - കപ്പേള റോഡിന്റെ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവിട്ടാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 

ഉദ്ഘാടന യോഗത്തിൽ കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, വൈസ് പ്രസിഡന്റ്  
കെ പി വിപിൻരാജ്, ജോണി മാഷ്, ടി എസ് സുനിൽ, ടി കെ  വിജയൻ എന്നിവർ സംസാരിച്ചു.

date