Skip to main content
വിമുക്തി പദ്ധതി വിദ്യാലയങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാക്കും: എം എല്‍ എ 

വിമുക്തി പദ്ധതി വിദ്യാലയങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാക്കും: എം എല്‍ എ 

വിമുക്തി പദ്ധതിയെ കൂടുതല്‍ ജനകീയമാക്കിയും പുതിയ പരിപാടികള്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്നും ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. ശാന്തിപുരം പി.എ സെയ്ത് മുഹമ്മദ് സ്മാരക ലൈബ്രറി സ്റ്റുഡന്റ് റിസര്‍ച്ച് സെന്ററില്‍ നടന്ന എക്‌സൈസ് വകുപ്പിന്റെ ജനകീയ കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ.

കയ്പമംഗലം നിയോജക മണ്ഡലത്തില്‍ എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി പദ്ധതി ഗുണം ചെയ്യുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് പദ്ധതിയെ ജനകീയമാക്കുന്നതും പുതിയ പരിപാടികള്‍ ആവിഷകരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
 
ജനകീയ കമ്മിറ്റിയില്‍ കഴിഞ്ഞ കാലയളവിലെ എന്‍ഫോഴ്‌സ്‌മെന്റ്, വിമുക്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ കൊടുങ്ങല്ലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ഫ് സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ശ്രീനാരായണ പുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്,  ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി ആര്‍ സംഗീത്,  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഷംനാഥ്, ബഷീര്‍ വടക്കന്‍ എന്നിവര്‍ സംസാരിച്ചു.

date