Skip to main content

ദ്വിദിന ദേശീയ സെമിനാർ: അപേക്ഷ ക്ഷണിച്ചു

           കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. മൈന്റ് മാറ്റേഴ്സ്: യൂത്ത്, എംപവർമെന്റ് ആൻഡ് മെന്റൽ വെൽബീയിംഗ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള 18നും 40നു മധ്യേ പ്രായമുള്ളവർ ജനുവരി 15നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. ksycyouthseminar@gmail.com ലോ വികാസ് ഭവനിലെ കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം-33), നേരിട്ടോ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471 2308630

പി.എൻ.എക്‌സ്. 6111/2023

 

date