Skip to main content

നവ കേരള സദസ് : കുന്നത്ത്നാട് നിയോജക മണ്ഡലം  സംഘാടക സമിതി യോഗം ചേർന്നു

നവകേരള സദസ് മുന്നൊരുക്കത്തിന്റെ ഭാഗമായി  കുന്നത്ത്നാട് നിയോജക മണ്ഡലം സദസിന്റെ  സംഘാടകസമിതി യോഗം ചേർന്നു

സംഘാടന സമിതി ചെയർമാൻ പി വി ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നവ കേരള സദസ്സിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്തു.
 കുന്നത്ത് നാട് മണ്ഡലത്തിന്റെ ഭാഗമായുള്ള മാമല മുതൽ സദസ്സിന്റെ പ്രധാന വേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ്  കോളേജ് ഗ്രൗണ്ട് വരെ  തോരണങ്ങളും ബാനറുകളും കൊണ്ട് അലങ്കരിക്കും, നവകേരള സദസ്സിൽ പങ്കെടുക്കുന്നവർക്ക് എത്തുവാനുള്ള വാഹന സൗകര്യവും, വാഹനങ്ങൾ നിർത്തിയിടാനുമുള്ള സ്ഥലവും ഒരുക്കും.നവ കേരള സദസ്സിൽപങ്കെടുക്കുന്നവരുടെ നിർദ്ദേശങ്ങളും നിവേദനങ്ങളും സ്വീകരിക്കാൻ 25 സ്റ്റാളുകളിൽ സംവിധാനം ഉണ്ടാകും. കൂടാതെ നവ കേരള സദസ്സ് പ്രധാനവേദിയായ കോലഞ്ചേരി ടൗൺ പരിസരത്ത് ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ പോലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 വടവുകോട് ബ്ലോക്ക് പഞ്ചായത്ത് നവകേരള കമ്മറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി  രൂപീകരിച്ച 13 സബ് കമ്മിറ്റികളിലെ ചെയർമാൻമാരും കൺവീനർമാരും നിർദ്ദേശങ്ങൾ നൽകി.ജനുവരി രണ്ട് വൈകിട്ട് 5ന് കോലഞ്ചേരി സെന്റ്: പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് കുന്നത്തുനാട് നിയോജകമണ്ഡലം നവ കേരള സദസ്സ് നടക്കുക. 

യോഗത്തിൽ കുന്നത്ത്നാട് നവ കേരള സദസ്സ് ജനറൽ കൺവീനർ ജില്ലാ മിഷൻ കോ -ഓർഡിനേറ്ററും കുടുംബശ്രീ നോഡൽ ഓഫീസറുമായ ടി എം റെജീന,വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശൻ,കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് വെൽഫെയർ ബോർഡ് ഡയറക്ടർ സി.ബി ദേവദർശനൻ, 
ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് ഇടപ്പരത്തി, ഡി.വൈ.എസ്.പി ഇ.ബി വിജയൻ,മുൻ പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ വർഗീസ്,
വടവുകോട് ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജൂബിൾ ജോർജ്, വടവുകോട്  ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ആർ വിശ്വപ്പൻ,
 സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date