Skip to main content

അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന്

നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്കുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി 22ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. വോട്ടര്‍ പട്ടിക പുതുക്കലിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനായി ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാതല പുരോഗതി ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ ദിവ്യ എസ് അയ്യര്‍ വിലയിരുത്തി. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ചര്‍ച്ചയും നടത്തി. 2024 ജനുവരി ഒന്ന് യോഗ്യതാതീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. പട്ടികയുടെ കരട് ഒക്‌ടോബര്‍ 27ന് പ്രസിദ്ധീകരിച്ചിരുന്നു.

date