Skip to main content

ശുചീകരണ പ്രവർത്തനം നടത്തി

           തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷൻന്റെയും നേതൃത്വത്തിൽ എൻ.എസ്.എസിന്റെ സപ്തദിന സഹവാസ ക്യാമ്പിൽ 'മാലിന്യ മുക്തം നവകേരളംഎന്ന ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനം നടത്തി. പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമനിലെ എൻ.എസ്.എസ് വോളണ്ടിയർമാർ നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ സ്കൂളിന്റെ മുന്നിലെ ചപ്പുചവറുകൾ,  ഹോട്ടൽ മാലിന്യങ്ങൾ,  ഗാർഹിക മാലിന്യങ്ങൾ എന്നിവ നിറഞ്ഞ സ്ഥലം വൃത്തിയാക്കി. കുപ്പികൾ കഴുകി വൃത്തിയാക്കി പെയിന്റ് അടിച്ചും പൂച്ചെടികൾ വെച്ച് പിടിപ്പിച്ചും ഇവിടെ സ്‌നേഹരാമം  ഒരുക്കി.

           സപ്തദിന സഹവാസ ക്യാമ്പിൽ  ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും നേമം ജംഗ്ഷൻ വരെ ലഹരി വിരുദ്ധ റാലി നടത്തി. തുടർന്ന് ഫ്ലാഷ് മോബ്ലഹരി വിരുദ്ധ നാടകംമനുഷ്യ ചങ്ങല എന്നിവയോടൊപ്പം ആസാദ് ജ്വാല തെളിയിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ഫോർട്ട് സ്റ്റേഷൻ അസി. കമ്മീഷണർ എസ്. ഷാജി ലഹരി വിരുദ്ധ അവബോധ ക്ലാസ് എടുത്തു. പ്രോഗ്രാം ഓഫീസർമാരായ പ്രൊഫസർ സീന.കെ.ആർഡോക്ടർ ശ്രീജിത്ത്.എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പി.എൻ.എക്‌സ്. 6114/2023

 

date