Skip to main content

മേളക്കൊഴുപ്പിൽ ആവേശഭരിതമായി സരസ് നഗരി

 

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിച്ച ചെണ്ട മേളത്തിൽ മുഴുകി 'സരസ്' നഗരി. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മൈതാനത്തിൽ നടക്കുന്ന ദേശീയ സരസ് മേളയിലെ ഒൻപതാം ദിനത്തിലാണ് മട്ടന്നൂരിന്റെ ട്രിപ്പിൾ തായമ്പകയുടെ മേളക്കൊഴുപ്പ് സരസിൽ കൊട്ടിക്കയറിയത്. 

രണ്ട് മണിക്കൂർ നീണ്ടുനിന്ന ചെണ്ടമേളം കേൾക്കാനും ആസ്വദിക്കാനുമായി നിരവധി മേള പ്രേമികളാണ് ഒഴുകിയെത്തിയത്. പ്രദർശന വിപണന മേള സന്ദർശിക്കാനെത്തിനെത്തിയവർക്ക് പുത്തൻ അനുഭവമാണ് മേളം സമ്മാനിച്ചത്.

വക്ര ദി മ്യൂസിക് ബാൻഡ് അവതരിപ്പിച്ച 'മ്യൂസിക്കൽ നൈറ്റ്' സരസ്  വേദിയിൽ ആവേശം നിറച്ചു. പ്രേക്ഷക ശ്രദ്ധ നേടിയ ചലച്ചിത്ര ഗാനങ്ങളാണ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ചത്.  ഇതുകൂടാതെ വടവുകോട് ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച കുടുംബശ്രീ കലാസരസ് ആസ്വാദ്യകരമായിരുന്നു. 2024 ജനുവരി ഒന്നിന് സരസ് മേള സമാപിക്കും.

date