Skip to main content

താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഓപ്പൺ  വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് (ശമ്പളം 75,000) നിലവിലുണ്ട്.  ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എന്നീ യോഗ്യതകളുള്ള (എൽ.എൽ.ബി അഭിലഷണീയം)  18-30 പ്രായപരിധിയിലുള്ള (ഇളവുകൾ  അനുവദനീയം) തത്പരരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ആറിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.
 

date