Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ബയോഫ്ളോക്ക്, റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, കുള നിർമാണം, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ പരിപാലന യൂണിറ്റ് (ശുദ്ധജലം), മത്സ്യവിപണനത്തിനുള്ള മോട്ടോർ സൈക്കിൾ വിത്ത് ഐസ്ബോക്സ്, ഓരുജല കൂടുകൃഷി, ഓരുജലകുളങ്ങളിലെ മത്സ്യകൃഷി തുടങ്ങിയ ഘടക പദ്ധതികളിലേക്ക് താത്പര്യമുള്ള കർഷകരിൽ നിന്ന്  അപേക്ഷ ക്ഷണിച്ചു. ജനുവരി പത്തിന് മുമ്പായി രേഖകൾ സഹിതം അതത് മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04942666428.

date