Skip to main content

പ്രാദേശിക നൂതനാശയങ്ങളെ അവതരിപ്പിക്കാൻ അവസരം

സംസ്ഥാന സർക്കാരിന്റെ വൺ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI)  പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം. പ്രദേശിക പ്രശ്ന പരിഹാരത്തിനുതകുന്ന സമർത്ഥമായ ആശയമോ അല്ലെങ്കിൽ പ്രശ്നപരിഹാരമോ നിർദേശിക്കാൻ പ്രാപ്തിയുള്ള ഏതൊരാൾക്കും പദ്ധതിയിൽ പങ്കാളികളാകാം. തെരഞ്ഞെടുക്കുന്ന നൂതനാശയങ്ങൾക്ക് സർക്കാരിൽനിന്നും സാമ്പത്തിക സാങ്കേതിക പിന്തുണ ലഭിക്കും. രജിസ്റ്റർ ചെയ്യാൻ https://oloi.kerala.gov.in ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. കെ.എ അജീഷ്, OLOI പ്രോജക്ട് കോർഡിനേറ്റർ, മലപ്പുറം. ഫോൺ: 8129382710.

date