Skip to main content
മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന സഹകരണ ടീം ഓഡിറ്റ് വിശദീകരണയോഗം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

സഹകരണ ടീം ഓഡിറ്റ് പദ്ധതി ജനുവരി മുതൽ കോട്ടയം ജില്ലയിൽ

കോട്ടയം: കോട്ടയം ജില്ലയിലെ സഹകരണസ്ഥാപനങ്ങളിൽ 2024 ജനുവരി മുതൽ ടീം ഓഡിറ്റ് പദ്ധതി നടപ്പാക്കാൻ മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന ടീം ഓഡിറ്റ് വിശദീകരണയോഗത്തിൽ തീരുമാനം. സഹകരണമേഖലയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, വിശ്വാസ്യത ഉറപ്പുവരുത്തുക, സഹകരണ ഓഡിറ്റിനെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
 വിശദീകരണയോഗം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ വിഷയാവതരണം നടത്തി. ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ ജില്ലാതല ടീം ഓഡിറ്റ് പദ്ധതി വിശദീകരിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർമാരായ എൻ. വിജയകുമാർ, എസ്. പ്രബിത്, സഹകരണസംഘം അഡീഷണൽ രജിസ്ട്രാർ എം.ജി പ്രമീള, അഡീഷണൽ ഡയറക്ടർ സോണിയ സോമൻ, സർക്കിൾ യൂണിയൻ ചെയർമാന്മാരായ കെ.എം. രാധാകൃഷ്ണൻ, കെ.പി സതീശ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, ജോസഫ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ജീവനക്കാർ, കേരളാ ബാങ്ക് പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

 

date