Skip to main content

നവകേരള സദസ്: പരാതിയില്‍ പരിഹാരം പോസ്റ്റ് മാറ്റി സ്ഥാപിച്ച് കെ.എസ്.ഇ.ബി

ഒലവക്കോട് കാവില്‍പാട് ഇരുപ്പശ്ശേരി ഹൗസില്‍ രാജന്റെ ഭാര്യ സീത നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ പരിഹാരം. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് സീതയുടെ വീടിനടുത്തുള്ള പോസ്റ്റ് പൊട്ടിയത് പുന:സ്ഥാപിച്ചത് ഇവരുടെ വീടിനോട് ചേര്‍ന്നായിരുന്നു. കെട്ടിടവും പോസ്റ്റും തമ്മില്‍ ദൂരമില്ല എന്ന കാരണത്താല്‍ പുതിയ വീടിന് പഞ്ചായത്തില്‍നിന്നും വീട്ടുനമ്പര്‍ ലഭിച്ചിരുന്നില്ല. കെ.എസ്.ഇ.ബിയില്‍ പരാതി നല്‍കിയപ്പോള്‍ 10,000 രൂപ അടക്കണമെന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് നവകേരള സദസില്‍ പരാതിയുമായി എത്തിയത്. പരാതിയില്‍ നടപടിയെടുത്ത് പഴയ സ്ഥാനത്തേക്ക് തന്നെ പോസ്റ്റ് സ്ഥാപിച്ചു നല്‍കി.
 

date