Skip to main content

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി എട്ടിന്

വ്യാവസായിക പരിശീലന വകുപ്പ് ആര്‍.ഐ സെന്റര്‍ പാലക്കാടിന്റെ ആഭിമുഖ്യത്തില്‍ ജനുവരി എട്ടിന് മലമ്പുഴ ഗവ ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തും. ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, സഹകരണ സ്വകാര്യ മേഖലയിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491-2815761, 9947300036, 8111976027.
 

date