Skip to main content

ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട കോന്നി കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്(സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം. പ്രതിമാസവേതനം 25,000 രൂപ. ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ ജനുവരി 23 വരെ നല്‍കാമെന്ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങളും അപേക്ഷാഫോറവും www.supplycokerala.comwww.cfrdkerala.in ല്‍ ലഭിക്കും. ഫോണ്‍: 0468 2961144.

date