Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 29-12-2023

മന്ത്രി എം ബി രാജേഷ് ശനിയാഴ്ച ജില്ലയില്‍

തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ശനിയാഴ്ച (ഡിസംബര്‍ 30) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണി-വെള്ളൂര്‍ സഹകരണ ബാങ്ക് നൂറാം വാര്‍ഷികം സമാപനം, 11 മണി- ഹാപ്പിനസ് ഫെസ്റ്റിവല്‍, ഉച്ചക്ക് 12 മണി-നാറാത്ത് പഞ്ചായത്ത് ലൈഫ് വീടുകളുടെ താക്കോല്‍ ദാനം, രണ്ടുമണി-കണ്ണൂര്‍ എസ് ടി പി ഉദ്ഘാടനം.

സ്പീക്കർ എ എൻ ഷംസീർ ശനിയാഴ്ച ജില്ലയിൽ

ബഹു.നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ശനിയാഴ്ച (ഡിസംബർ 30) ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.  ഉച്ചയ്ക്ക് 2 മണി -ഇരിട്ടി സെന്റ് മേരീസ് ഫെറോന ചര്‍ച്ച് കള്‍ച്ചറല്‍ പ്രോഗ്രാം ഉദ്ഘാടനം-സെന്റ് മേരീസ് ഫെറോന ചര്‍ച്ച് , എടൂര്‍, ഇരിട്ടി. ഉച്ചയ്ക്ക് 3.30 മണി -ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കീഴ്പ്പള്ളി സാമൂഹ്യ ആരോഗ്യകേന്ദ്രം - പുതിയ കെട്ടിടം പ്രവര്‍ത്തി ഉദ്ഘാടനം. വൈകിട്ട് 5 മണി -ബി.എം.ബി. സ്കൂള്‍ അലൂമ്നി. ബി.എം.ബി. സ്കൂള്‍, തലശ്ശേരി. വൈകിട്ട് 6 മണി -ക്രിസ്തുമസ് - ന്യൂ ഇയര്‍ പ്രോഗ്രാം - ഉദ്ഘാടനം - ടീച്ചര്‍ സ്റ്റോപ്പിന് സമീപം, പെരിങ്കളം. വൈകിട്ട് 7മണി -പുലരി വായനശാല ഉദ്ഘാടനം-പൊന്ന്യം വെസ്റ്റ്.

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷന്‍ 'മൈന്റ് മാറ്റേഴ്‌സ്: യൂത്ത്, എമ്പവര്‍മെന്റ് ആന്‍ഡ് മെന്റല്‍ വെല്‍ബീയിംഗ്' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരത്താണ് സെമിനാര്‍ നടക്കുക. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ജനുവരി 15നകം ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷ ksycyouthseminar@gmail.com ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി എം ജി, തിരുവനന്തപുരം-33. ഫോണ്‍ 8086987262, 0471-2308630.

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം;  അപേക്ഷ ക്ഷണിച്ചു

ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സുവര്‍ണാവസരം. കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് അവസരം ലഭിക്കുക. മൂന്ന് മാസമാണ് ഇന്റേണ്‍ഷിപ്പ്  കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. ജനുവരി 15ന് രാത്രി 12 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 9605125092, 8547736595. ഇ-മെയില്‍: dcknr.ker@nic.in.

ഓംബുഡ്‌സ്മാന്‍ സിറ്റിങ് ജനുവരി അഞ്ചിന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജനുവരി അഞ്ചിന് കണ്ണൂര്‍ ജില്ല എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്സ്മാന്‍  തലശ്ശേരി ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മണി മുതല്‍ 12 മണി വരെ നടക്കുന്ന സിറ്റിംഗില്‍ പരാതികള്‍ നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം. കൂടാതെ ഇ-മെയിലായും ഫോണ്‍ വഴിയും, തപാല്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം.  ombudsmanmgnregskannur@gmail.com. ഫോണ്‍: 9447287542. വിലാസം- ഓഫീസ് ഓഫ് ഓംബുഡ്‌സ്മാന്‍, അനക്‌സ് ഇ-ബ്ലോക്ക്, സെക്കന്റ് ഫ്‌ളോര്‍, നിയര്‍ നോര്‍ക്ക ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍.

   
പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രം, പനക്കളം അയ്യപ്പ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 20ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (എസ് ടി വിഭാഗത്തിനായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, 327/2022) തസ്തികയിലേക്ക് ആഗസ്ത് എട്ടിന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (613/2021), (580/2021-ഫസ്റ്റ് എന്‍ സി എ-എസ് സി), (578/2021-ഫസ്റ്റ് എന്‍ സി എ-ഹിന്ദു നാടാര്‍) എന്നീ തസ്തികകളിലേക്ക് നവംബര്‍ 14ന് നടത്തിയ എന്‍ഡ്യൂറന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് 1 നേരിട്ടുള്ള നിയമനം-027/22) തസ്തികയിലേക്ക് നവംബര്‍ 15ന് നടത്തിയ എന്‍ഡ്യൂറന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

താല്‍ക്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍  വിഭാഗത്തിന് സംവരണം ചെയ്ത താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം എന്നീ യോഗ്യതകളുള്ള (എല്‍ എല്‍ ബി അഭിലഷണീയം) 18-30 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഓ സി ഹാജരാക്കണം. ഫോണ്‍ 0484 2312944.

ദര്‍ഘാസ്

ഇരിട്ടി താലൂക്കിലെ എടപ്പുഴയിലുള്ള എഫ് പി എസ് 2379025ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ അംബേദ്കര്‍ ഗോത്രവര്‍ഗ കോളനിയിലേക്കും ചതിരൂര്‍-110 ഗോത്രവര്‍ഗ കോളനിയിലേക്കും പൂവ്വത്തിന്‍ചോലയിലുള്ള എഫ് പി എസ് 2379078ല്‍ നിന്നും കൂനംപള്ള ഗോത്രവര്‍ഗ കോളനിയിലേക്കും ശാന്തിഗിരിയിലുള്ള എഫ് പി എസ് 2379077ല്‍ നിന്നും രാമച്ചി പണയ/കുറിച്യ ഗോത്രവര്‍ഗ കോളനിയിലേക്കും കീഴ്പ്പള്ളിയിലുള്ള എഫ് പി എസ് 2379019ല്‍ നിന്നും വിയറ്റ്നാം ഗോത്രവര്‍ഗ കോളനിയിലേക്കും തലശ്ശേരി താലൂക്കിലെ കണ്ണവം കോളനിയിലുള്ള എഫ് പി എസ് 2367348ല്‍ നിന്നും കടവ് ഗോത്രവര്‍ഗ കോളനിയിലേക്കും ചെമ്പൂക്കാവിലുള്ള എഫ് പി എസ് 2367369ല്‍ നിന്നും പറക്കാട് ഗോത്രവര്‍ഗ കോളനിയിലേക്കും കൊളപ്പ ഗോത്രവര്‍ഗ കോളനിയിലേക്കും ചെറുവാഞ്ചേരിയിലുള്ള എഫ് പി എസ് 2367228, 2367229 ല്‍ നിന്നും മുണ്ടയോട് ഗോത്രവര്‍ഗ കോളനിയിലേക്കും എത്തിച്ച് വിതരണം ചെയ്യുന്നതിനായി 1.8 ടണ്‍ കപ്പാസിറ്റിയുള്ള ഫോര്‍വീല്‍ ഡ്രൈവ് ചരക്ക് വാഹനവും തളിപ്പറമ്പ് താലൂക്കിലെ പൈസക്കരിയിലുള്ള എഫ് പി എസ് 2365228ല്‍ നിന്നും ഏറ്റുപാറ ഗോത്രവര്‍ഗ കോളനിയിലേക്ക് വിതരണം ചെയ്യുന്നതിനായി 0.75 ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനവും ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും പ്രത്യേകം ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍, 670002 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ ജനുവരി 10ന് വൈകിട്ട് മൂന്ന് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700552.

ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലുള്ള റോഡരികിലുളള മരം ജനുവരി നാലിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.

date