Skip to main content

പി ജി ആര്‍ സെല്‍, എ ടി എം സമര്‍പ്പണവും ക്ലീന്‍ ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പ്രഖ്യാപനവും ഒന്നിന്

ജില്ലാ കളക്ടറേറ്റിലെ നവീകരിച്ച പി ജി ആര്‍ സെല്ലിന്റെയും ബാങ്ക് ഓഫ് ബറോഡ സ്ഥാപിക്കുന്ന എടിഎമ്മിന്റെയും സമര്‍പ്പണവും ക്ലീന്‍ ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പ്രഖ്യാപനവും നാളെ (ജനുവരി 1) ഉച്ചയ്ക്ക് 12.30ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.

കളക്ട്രേറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പൊതുമരാമത്ത് വകുപ്പ് മുഖേന ഭിന്നശേഷി സൗഹൃദമായി നവീകരിച്ച പി.ജി.ആര്‍ സെല്‍ ( പൊതുജന പരാതി പരിഹാര സെല്‍ ) സജ്ജമാക്കുന്നത്. ജീവനക്കാര്‍ക്കും സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും പ്രയോജനകരമാകുന്ന വിധത്തിലാണ് എ.ടി എം സ്ഥാപിക്കുന്നത്.

കലക്ട്രേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ അധ്യക്ഷനാകും. എഡിഎം ടി മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ പി. വി ബിജി, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറും അസിസ്റ്റന്റ് ഡയറക്ടറും പി എന്‍ വിനോദ് കുമാര്‍, ബാങ്ക് ഓഫ് ബറോഡ റീജീയണല്‍ ഹെഡ് ബി സനില്‍കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജി പ്രാണ്‍സിംഗ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date