Skip to main content

‘ആധുനിക അടുക്കള’ ഗുണഭോക്തൃ സംഗമവും ആദ്യഗഡു വിതരണവും

 ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പട്ടിക ജാതി ഗുണഭോക്താക്കള്‍ക്കുള്ള ആധുനിക അടുക്കള ഗുണഭോക്തൃ സംഗമവും ആദ്യഗഡു വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ചിതറ, വെളിനല്ലൂര്‍, ഇട്ടിവ പഞ്ചായത്തുകളിലെ ഗ്രാമ സഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട 25 ഗുണഭോക്താക്കള്‍ക്ക് ആണ് ഈ വര്‍ഷം ആനുകൂല്യം ലഭിക്കുന്നത്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് ആധുനിക അടുക്കള.

   ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായര്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തിദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി ദിനേശ് കുമാര്‍, എന്‍ എസ് സലീന, ഉഷ,കരിങ്ങന്നൂര്‍ സുഷമ, ഷജി, രാധിക തുടങ്ങിയവര്‍ പങ്കെടുത്തു.

date