Skip to main content

ജനുവരി ഒന്നുമുതല്‍ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകള്‍

നഗരത്തില്‍ ജനുവരി ഒന്നു മുതല്‍ പ്രീ-പെയ്ഡ് ഓട്ടോ കൗണ്ടര്‍ ആരംഭിക്കുവാന്‍ ജില്ലാ കലക് ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനം. റെയില്‍വെ സ്റ്റേഷന്‍, ചിന്നക്കട എന്നീ സ്ഥലങ്ങളിലാണ് പ്രീപെയ്ഡ് കൗണ്ടറുകള്‍ തുടങ്ങുക. എല്ലാ ഓട്ടോറിക്ഷകളിലെയും ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിതി കൂലി ഈടാക്കുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

കൊല്ലം കോര്‍പ്പറേഷന്‍ പരിധിക്കുള്ളില്‍ സിറ്റി പെര്‍മ്മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്ക് മാത്രമാണ് അനുമതി. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ്, കൊല്ലം നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

date