Skip to main content
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് ജനറൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 
2023 - 24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കട്ടിൽ വിതരണം നടത്തിയത്. ജനറൽ വിഭാഗത്തിൽപ്പെട്ട 51 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ്  ജെ. ചിറ്റിലപ്പിള്ളി കട്ടിൽ വിതരണത്തിന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു.

ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിജി വത്സൻ, നിഖിത അനൂപ്, മനീഷ മനീഷ്, ഐസിഡിഎസ് സൂപ്പർവെെസർ അൻസാ അബ്രഹാം, ക്ഷേമകാര്യ സമിതി അംഗം മണി സജയൻ തുടങ്ങിയവർ പങ്കെടുത്തു.

date