Skip to main content

വർണാഭമായി ഘോഷയാത്ര

മലപ്പുറം ജില്ലാ കായിക മഹോത്സവ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ അണിനിരന്നത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഫുട്ബോൾ ടീമുകളിലെ താരങ്ങളും. ഇവരെ കൂടാതെ ജനപ്രതിനിധികൾ, ദേശീയ - അന്തർദേശീയ കായിക താരങ്ങൾ, സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രി - ഐ.സി.ഡി.എസ് പ്രവർത്തകർ, എൻ.എസ്.എസ് വളണ്ടിയർമാർ തുടങ്ങിയവരും അണിനിരന്നു. വിവിധ ആയോധന കലകൾ, നാടൻ കലാരൂപങ്ങൾ, വാദ്യഘോഷങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റേകി. തിരൂർ റിംഗ് റോഡിൽ നിന്നും ആരംഭിച്ച ഘോഷയാത്ര താഴെപ്പാലം എം.ഇ.എസ് സെൻട്രൽ സ്കൂളിൽ സമാപിച്ചു.

date