Skip to main content

മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

 

ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ മൂന്നാം സീസൺ മികച്ച നിലയിൽ കവർ ചെയ്ത മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമുള്ള അവാർഡ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വിതരണം ചെയ്തു. എട്ട് വിഭാഗങ്ങളിലായി ഒൻപത് അവാർഡുകളാണ് വിതരണം ചെയ്തത്. ക്യാഷ് പ്രൈസും മെമെന്റൊയും ഉൾപ്പെടുന്നതാണ് അവാർഡ്.

അവാർഡ് ജേതാക്കൾ: 

1. മികച്ച റിപ്പോർട്ടർ (അച്ചടി മാധ്യമം)

ആഭ രവീന്ദ്രൻ (ദി ഹിന്ദു)

2. മികച്ച ഫോട്ടോഗ്രാഫർ (അച്ചടി മാധ്യമം)

കൃഷ്ണപ്രദീപ് പി (മാതൃഭൂമി)

3. സമഗ്ര കവറേജിനുള്ള പുരസ്കാരം (അച്ചടി മാധ്യമം)

രണ്ട് പത്രങ്ങൾ പങ്കിട്ടു;  മാതൃഭൂമി, ദേശാഭിമാനി

4. മികച്ച റിപ്പോർട്ടർ (ദൃശ്യ മാധ്യമം)

റിയാസ് കെ. എം. ആർ (കേരള വിഷൻ ന്യൂസ്‌)

5. മികച്ച ക്യാമറ പേഴ്സൺ (ദൃശ്യ മാധ്യമം)

വിനീഷ് ഒളവണ്ണ (റിപ്പോർട്ടർ ടി.വി)

6. സമഗ്ര കവറേജിനുള്ള പുരസ്കാരം (ദൃശ്യ മാധ്യമം)

24 ന്യൂസ്‌

7. മികച്ച റിപ്പോർട്ടർ (ഓൺലൈൻ മാധ്യമം)

അഞ്ജയ് ദാസ് (മാതൃഭൂമി.കോം)

8. മികച്ച റേഡിയോ കവറേജ്

ഓൾ ഇന്ത്യ റേഡിയോ (ആകാശവാണി പ്രാദേശിക വാർത്താ വിഭാഗം)

date