Skip to main content

ഉന്നതി: പ്രമോട്ടർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

 

പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടിക ജാതി പ്രമോട്ടർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഹാളിൽ നടന്ന പരിപാടി പട്ടികജാതി ഓഫീസർ കെ പി ഷാജി ഉദ്ഘാടനം ചെയ്തു. കേരള നോളെജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ റഫ്‌സീന എം.പി എ വിഷയവതരണം നടത്തി. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 80 എസ് സി പ്രമോട്ടർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

കേരള നോളെജ് ഇക്കോണമി മിഷനും  പട്ടികജാതി - പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവർമെൻറ് സൊസൈറ്റിയുമായി ചേർന്നാണ് ഉന്നതി തൊഴിൽ പദ്ധതി നടപ്പിലാക്കുന്നത്.  വിജ്ഞാന തൊഴിൽ മേഖലയിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

 തൊഴിൽ തൽപരരായ, 18 നും 59നും ഇടയിൽ പ്രായമുള്ള പ്ലസ്‌ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ പട്ടികജാതി- പട്ടികവർഗ്ഗ തൊഴിലന്വേഷകരെ കണ്ടെത്തി റസിഡൻഷ്യൽ പരിശീലനത്തിലൂടെയോ ഓൺലൈൻ പരിശീലനത്തിലൂടെയോ  തൊഴിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്

date