Skip to main content

പദ്ധതിവിഹിതം: 100 ശതമാനവും ചെലവഴിച്ച് 14 ഓഫീസുകൾ

കോട്ടയം: ഈ സാമ്പത്തികവർഷത്തിൽ ഡിസംബർ 29 വരെയുള്ള കാലയളവിൽ സംസ്ഥാനപദ്ധതികൾക്കായി അനുവദിച്ച തുകയിൽ 100 ശതമാനവും പൂർത്തീകരിച്ച് ജില്ലയിൽ 14 ഓഫീസുകൾ. നാല് ഓഫീസുകൾ 95 ശതമാനത്തിലേറെയും തുക ചെലവിട്ടതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസനസമിതി യോഗം വിലയിരുത്തി.
 കോട്ടയം നഴ്‌സിങ് കോളജ് പ്രിൻസിപ്പൽ, കോട്ടയം ഡിസ്ട്രിക് മിഷൻ കോഡിനേറ്റർ, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, എക്‌സിക്യൂട്ടീവ് എൻജിനീയർ ജലഅതോറിട്ടി പി.എച്ച്. ഡിവിഷൻ കോട്ടയം, എക്‌സിക്യൂട്ടീവ് എൻജിനീയർ ജലഅതോറിട്ടി പി.എച്ച്. ഡിവിഷൻ കടുത്തുരുത്തി, എക്‌സിക്യൂട്ടീവ് എൻജിനീയർ ജല അതോറിട്ടി പി.എച്ച്. ഡിവിഷൻ തിരുവല്ല, എക്‌സിക്യൂട്ടീവ്  എൻജിനീയർ എം.വി.ഐ.പി. കോട്ടയം, എക്‌സിക്യൂട്ടീവ് എൻജിനീയർ മൈനർ ഇറിഗേഷൻ കോട്ടയം, എക്‌സിക്യൂട്ടീവ് എൻജിനീയർ മേജർ ഇറിഗേഷൻ കോട്ടയം, എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ഡബ്ല്യൂ.ഡി. ബിൽഡിങ്‌സ് ആൻഡ് ലോക്കൽ വർക്‌സ് കോട്ടയം, എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ഡബ്ല്യ.ഡി. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോട്ടയം, ജോയിന്റ് രജിസ്ട്രാർ കോപ്പറേറ്റീവ് സൊസൈറ്റീസ് കോട്ടയം, സബ് റീജണൽ എംപ്‌ളോയ്‌മെന്റ് ഓഫീസർ കോട്ടയം എന്നീ ഓഫീസുകളാണ് അനുവദിച്ച പദ്ധതിവിഹിതം ചിലവഴിക്കുന്നതിൽ നൂറുശതമാനവും പുരോഗതി നേടിയത്. എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടർ കോട്ടയം, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്്, സോഷ്യൽ ഫോറസ്ട്രി കോട്ടയം, സി.സി.എഫ്. ഹൈറേഞ്ച് സർക്കിൾ കോട്ടയം, കയർ പ്രോജക്ട് ഓഫീസ് കോട്ടയം എന്നീ ഓഫീസുകൾ 95 ശതമാനത്തിലേറെയും പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ മുന്നേറി.  
 ആകെ 288 പദ്ധതികളിലായി ഇതുവരെ ചെലവിട്ടത് 155.53 കോടി രൂപയാണ്. അതായത് കൈമാറിയ തുകയുടെ 87.49 ശതമാനം. 288 പദ്ധതികൾക്കായി 211.89 കോടി രൂപയാണ് അനുവദിക്കേണ്ടത്. ഇതിൽ 177.82 കോടി രൂപ വിവിധ ഓഫീസുകൾക്ക് ഇതുവരെ കൈമാറിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക ചെലവിട്ടത് എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ഡബ്ല്യ.ഡി. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോട്ടയം ഓഫീസാണ്. 52.55 കോടി രൂപ അനുവദിച്ചതു മുഴുവൻ പദ്ധതികൾക്കായി ചെലവഴിച്ചു. എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ഡബ്ല്യ.ഡി. ബിൽഡിങ്‌സ് ആൻഡ് ലോക്കൽ വർക്ക്‌സ് കോട്ടയം അനുവദിച്ച 17.48 കോടി രൂപയും പൂർണമായും ചെലവഴിച്ചു.
യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമൽകുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  

 

date