Skip to main content
കുന്നാംതോട് നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റം നടത്തി

കുന്നാംതോട് നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റം നടത്തി

മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കിയ കുന്നാംതോട് നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റത്തിന്റെയും പരിശീലന പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ അധ്യക്ഷത വഹിച്ചു. നടപ്പിലാക്കിയ മണ്ണു ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഒരു അവലോകനം അത്യാവശ്യമാണന്നും, ഈ അവലോകത്തിനു ശേഷമേ പുതിയ പദ്ധതികൾ നടപ്പിലാക്കാവൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. 125 ലക്ഷം അടങ്കൽ തുക വരുന്ന ഈ പദ്ധതിയിൽ കിണർ റീ ചാർജ്ജ്, മഴക്കുഴികൾ, വൃക്ഷതൈ നടീൽ, ചെക്ക് ഡാം, കുളം നിർമ്മാണം തോടുകളുടെ പാർശ്വഭിത്തി സംരക്ഷണം, കുളങ്ങളുടെ പുനരുദ്ധാരണം, സ്ലൂയിസ് എന്നീ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. 

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദു മേനോൻ പദ്ധതി വിശദീകരണം നടത്തി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് മുഖ്യാതിഥിയായിരുന്നു. പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ്പി. കൃഷ്ണൻകുട്ടി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ.കെ ഉണ്ണികൃഷ്ണൻ, നിർമ്മല രവികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എ.ഇ. ഗോവിന്ദൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. ശ്രീജ, പി.എം. മുസ്തഫ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ ഉണ്ണികൃഷ്ണൻ, എം.എം അബൂബക്കർ, അനൂപ് പുന്നപ്പുഴ, വി.ഐ റസാഖ്, സി.എം. ഗോപാലകൃഷ്ണൻ, കൃഷി ഓഫീസർ വി.ആർ. കൃഷ്ണ,കുന്നാംതോട് നീർത്തട കമ്മിറ്റി കൺവീനർ പി.ആർ. ശങ്കരനാരായണൻ, ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ് ഡയറക്ടർ ഡോ. വിവെൻസി എ.ജെ. തുടങ്ങിയവർ സംസാരിച്ചു.

നെൽ കൃഷിയിലെ വിളവ് വർദ്ധനക്ക് ആധുനിക കൃഷി രീതികൾ, അടുക്കളത്തോട്ട പച്ചക്കറി കൃഷിയും പരിപാലനവും എന്നീ വിഷയങ്ങളെകുറിച്ചുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

date