Skip to main content

ജില്ലയിൽ സിദ്ധ ദിനാചരണം സംഘടിപ്പിച്ചു

ആലപ്പുഴ: ദേശീയ സിദ്ധ ദിനത്തോടനുബന്ധിച്ചു ജില്ലയിലെ സർക്കാർ സിദ്ധാ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 
18 സിദ്ധന്മാരിൽ പ്രധാനിയായ അഗസ്ത്യ മുനിയുടെ ജന്മനാളാണ് എല്ലാ വർഷവും സിദ്ധാ ദിനമായി ആചരിക്കുന്നത്.  ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായാണ് സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും പരിപാടികൾ നടത്തിയത്.  ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ സംസ്ഥാന തലത്തിൽ നടക്കുന്ന പരിപാടികൾക്ക് വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രീയ  നേതൃത്വം നൽകി. ഏഴാമത് സിദ്ധ ദിനാചരണത്തോടനുബന്ധിച്ച്  മണ്ണഞ്ചേരി ഗവ: സിദ്ധാ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ പരസ്പരം വായനശാലയിൽ വച്ച് സൗജന്യ സിദ്ധാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.എം.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റ്റി.വി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് സി.ഡി.പി.ഓ ഷീല ദേവസ്യ,  മകളിർ ജ്യോതി പ്രോജക്ട് മെഡിക്കൽ ഓഫീസർ  ഡോ. രോഹിണി. എസ്. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.   ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. സംഘമിത്ര .എസ് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. കൂടാതെ  യോഗാ പ്രദർശനവും നടന്നു. ഭാരതീയ ചികിത്സാ വകുപ്പ്  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.വി.അനിൽ കുമാർ,  ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ. എസ്. ശ്രീജിനൻ എന്നിവർ  ജില്ലയിലെ പരിപാടികൾക്ക് നേതൃത്വം നൽകി.

date