Skip to main content
ദ്വിദിന ശില്പശാല  ഉദ്ഘാടനം ചെയ്തു

ദ്വിദിന ശില്പശാല  ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:തുറവൂർ ബി ആർ സി യുടെ നേതൃത്വത്തിൽ എസ്. സി.യു ജി.വി. എച്ച്.എസ്.എസ് പട്ടണക്കാട് സ്കൂളിൽ സ്ട്രീം ഹബ്ബിൽ സൈനോടെക് ദ്വിദിന ശില്പശാല  ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്. എം.സി ചെയർമാൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ ഗവേഷണ താല്പര്യവും ശാസ്ത്രവും ബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും സംയുക്തമായി ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത 11വിദ്യാലയങ്ങളിലാണ് സ്ട്രീം ഹബ്ബ്  പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.  ബി.പി.സി അനുജ ആന്റണി, ശാസ്ത്രരംഗം കോ- ഓർഡിനേറ്റർ  കെ.പി.അനൂപ്, ട്രെയിനർ കെ.എസ്. ശ്രീദേവി,  അധ്യാപകരായ ജെ. ജയശ്രീ, എൻ. കെ.അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

date