Skip to main content
തണ്ണീർമുക്കത്ത് അങ്കണവാടി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

തണ്ണീർമുക്കത്ത് അങ്കണവാടി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടിയുടെ ഉദ്ഘാടനം കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രവീൺ ജി പണിക്കർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ വി. എസ്‌ സുരേഷ് കുമാർ, സീന സുർജിത്,  മിനി ലെനിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. കെ മുകുന്ദൻ, മാത്യു കൊല്ലേലി, ഷൈമോൾ കലേഷ്, കെ. ബി ഷാജി മോൻ, ഐ സി ഡി എസ് സൂപ്പർവൈസർ ജയകല, സുലോചന പണിക്കർ തുടങ്ങിയവർ പങ്കെടുത്തു. ചെട്ടിച്ചാപറമ്പിൽ കുടുംബാംഗമായ ധാത്രിയമ്മയുടെ ഓർമ്മയ്ക്കായി മകൾ സുലോചന പണിക്കർ സൗജന്യമായി നൽകിയ നാല് സെന്റ് സ്ഥലത്താണ് അങ്കണവാടി നിർമ്മിച്ചിരിക്കുന്നത്.

date