Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ബെഡ് ഷീറ്റുകള്‍, തലയണ കവറുകള്‍, ടവലുകള്‍, കര്‍ട്ടനുകള്‍, മോപ്പുകള്‍ എന്നിവ ഫെബ്രുവരി രണ്ട് മുതല്‍ ആറ് മാസത്തേക്ക് അലക്കുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജനുവരി 12 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ദര്‍ഘാസുകള്‍ ജനുവരി 15 ന് രാവിലെ 11 ന് തുറക്കും. 4200 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ താലൂക്ക് ആസ്ഥാന ആശുപത്രി, തോട്ടക്കര പി.ഒ, ഒറ്റപ്പാലം എന്ന വിലാസത്തിലും 0466-2344053 ലും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

date