Skip to main content

യുവജന കമ്മീഷൻ നാഷണൽ യൂത്ത് സെമിനാർ അപേക്ഷകൾ ക്ഷണിച്ചു

ആലപ്പുഴ : കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. യൂത്ത് എമ്പവർമെന്റ്, മെന്റൽ റെസിലിൻസ്,  ഹാപ്പിനസ് ; ചലഞ്ചസ് ആൻഡ് പോസിബിലിറ്റീസ് എന്ന വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കും.  പങ്കെടുക്കാൻ താല്പര്യമുള്ളവർ  ബയോഡേറ്റ,  ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കുക. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമർപ്പിക്കേണ്ടതാണ്.  ഉയർന്ന പ്രായപരിധി 40 വയസ്സ്.  കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33 എന്ന  വിലാസത്തിലോ,  ksycyouthseminar@gmail.com ഇമെയിൽ മുഖേനയോ അപേക്ഷിക്കാം. വിവരങ്ങൾക്ക്  : 8086987262, 0471-2308630

date