Skip to main content

ചരിത്രം സൃഷ്ടിച്ച പരിപാടിയാണ് നവകേരള സദസ്സ്: മന്ത്രി കെ.ബി. ഗണേഷ് കുമാർ

 

ആശയം കൊണ്ടും പങ്കാളിത്തം കൊണ്ടും ചരിത്രം സൃഷ്ടിച്ച പരിപാടിയാണ് നവകേരള സദസ്സെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.  കുന്നത്തുനാട് നിയോജകമണ്ഡലതല നവകേരള സദസ്സിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അനുഭവങ്ങളും നിർദേശങ്ങളും കേൾക്കുന്നതിനും സർക്കാരിന്റെ നേട്ടങ്ങളും പ്രതിബന്ധങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഊന്നൽ നൽകിയാണ് നവകേരള സദസ്സ് സംഘടിപ്പിച്ചത്.

സമാനതകളില്ലാത്ത വികസന നേട്ടങ്ങളാണ് പ്രതിസന്ധികൾക്കിടയിലും കേരളം സ്വന്തമാക്കിയത്.  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 2018 ലെ പ്രളയത്തെ നേരിട്ടത് ആരും മറന്നുകാണാൻ വഴിയില്ല. കോവിഡ് കാലത്തെയും ഫലപ്രദമായി സർക്കാർ നേരിട്ടു.  ബുദ്ധിമുട്ടേറിയ കാലങ്ങളിലൊന്നും നമ്മുടെ ജനങ്ങൾ പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടായില്ല. ഇത്തരത്തിൽ നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

ലൈഫ് മിഷൻ പദ്ധതിയിലൂടെ നാല് ലക്ഷത്തോളം വീടുകളാണ് യാഥാർഥ്യമാക്കിയത്. ഇതുപോലുള്ള അനേകം  ജനക്ഷേമ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തിവരുന്നത്. ആരോഗ്യ മേഖലയും വിദ്യാഭ്യാസ മേഖലയും മികവിന്റെ ഉദാഹരണങ്ങളാണ്. എന്നാൽ സാമ്പത്തികമായി ചില പ്രതിസന്ധികൾ സർക്കാർ നേരിടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള സമീപനമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

date