Skip to main content

140 മണ്ഡലങ്ങളിൽ നവകേരള സദസ്സ് പൂർത്തിയായി  ജില്ലയിൽ ലഭിച്ചത് 52450 നിവേദനങ്ങൾ 

 

മുഖ്യമന്ത്രിയും മന്ത്രിമാരും  ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ്  140 മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി.  ജില്ലയിൽ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിച്ച നവകേരള സദസ്സിൽ 52450 നിവേദനങ്ങളാണ് ലഭിച്ചത്. നവംബർ 18 നു കാസർഗോഡ് നിന്നും ആരംഭിച്ച പര്യടനം കുന്നത്തുനാട് മണ്ഡലത്തിലാണ് സമാപിച്ചത്. 

ഡിസംബർ ഒൻപതിനായിരുന്നു തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിൽ നവകേരള സദസ്സ് തീരുമാനിച്ചിരുന്നത്. എന്നാൽ കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ജനുവരി 1, 2 തീയതികളിലേക്ക് മാറ്റിയത്. 

അങ്കമാലി - 3123, ആലുവ - 4238, പറവൂർ - 5459, വൈപ്പിൻ - 4336, കളമശ്ശേരി - 4425, കൊച്ചി - 3909, എറണാകുളം - 2056, കോതമംഗലം - 3911, മൂവാറ്റുപുഴ - 3874,
പെരുമ്പാവൂർ - 5000, തൃക്കാക്കര-2614, 
പിറവം -3063, തൃപ്പൂണിത്തുറ - 3458 കുന്നത്തുനാട് -2984 എന്നിങ്ങനെയാണ് മണ്ഡലതലത്തിൽ ലഭിച്ച നിവേദനങ്ങൾ.

എല്ലാ മണ്ഡലങ്ങളിലും തിരക്കു മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോ മണ്ഡലത്തിലും നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു മുതൽ നിവേദനങ്ങള്‍ സ്വീകരിക്കാൻ സൗകര്യമൊരുക്കി.  ലഭിക്കുന്ന നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി  സമയബന്ധിതമായി നടപടി സ്വീകരിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

date