Skip to main content
ലോക മണ്ണുദിനാചരണം മീനടം സെന്റ് ഇഗ്നാത്തിയോസ് പള്ളി ഹാളിൽ ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ ഉദ്ഘാടനം ചെയ്യുന്നു.

ലോക മണ്ണുദിനാചരണം നടത്തി

കോട്ടയം: ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസിന്റെയും മീനടം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ലോക മണ്ണുദിനം ആചരിച്ചു. മീനടം സെന്റ് ഇഗ്നാത്തിയോസ് പള്ളി ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ ഉദ്ഘാടനം ചെയ്തു.  ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും കർഷകരെ ആദരിക്കലും നടത്തി. മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം ചടങ്ങിൽ അധ്യക്ഷനായിരുന്നു. സോയിൽ സർവേ ഓഫീസർ നിത്യചന്ദ്ര വിഷയാവതരണം നടത്തി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു. മീനടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് മിനി ഫിലിപ്പ് കുടുംബശ്രീ പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു വിശ്വൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റെജി ചാക്കോ, പി.എം. സ്‌കറിയ, ലീൻ മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ രജിന പ്രവീൺ, പ്രസാദ് നാരായണൻ, എബി ജോർജ്, അർജ്ജുൻ മോഹൻ, മഞ്ജു ബിജു, രമണി ശശിധരൻ, ലാലി വർഗീസ്, സിന്ധു, സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിര അജികുമാർ, സോയിൽ സർവേ അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു ഭാസ്‌കർ, സോയിൽ കൺസർവേഷൻ ഓഫീസർ പി.അമ്പിളി, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ തോമസ്, മീനടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രദീപ്,കൃഷി ഓഫീസർ എം.ബി. മുഹമ്മദ് അൻസീം, ജില്ല മണ്ണുപര്യവേഷണ ഓഫീസ് ക്ലർക്ക് എസ്. ഗിരീഷ് എന്നിവർ പങ്കെടുത്തു.

 

date