Skip to main content

സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണക്കപ്പിന് ജില്ലയിൽ ഇന്ന് സ്വീകരണം

ജനുവരി നാല് മുതൽ എട്ട് വരെ കൊല്ലം ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികള്‍ക്കുള്ള സ്വർണക്കപ്പുമായുള്ള ഘോഷയാത്രയ്ക്ക് ഇന്ന് (ജനുവരി രണ്ട്) രാവിലെ ഒമ്പതിന് കോട്ടയ്ക്കൽ രാജാസ് സ്‌കൂളിൽ സ്വീകരണം നൽകും. മുൻ വർഷത്തെ വിജയികളായ കോഴിക്കോട് ജില്ലയിൽ നിന്നും 117.5 പവൻ തൂക്കം വരുന്ന സ്വർണ്ണക്കപ്പ് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കൈമാറും. തുടർന്ന് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കപ്പ് ഏറ്റുവാങ്ങും. കോട്ടയ്ക്കൽ രാജാസ് സ്‌കൂളിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ സാസ്‌കാരിക പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരണം നൽകും. ശേഷം കപ്പുമായുള്ള ഘോഷയാത്രയുടെ പ്രയാണം പാലക്കാട് ജില്ലയിലേക്ക് കടക്കും.

 

date