Skip to main content

തൃക്കാരിയൂർ ഹെൽത്ത് സബ് സെന്റർ യാഥാർത്ഥ്യമാകുന്നു ; അവസാന ഘട്ട നിർമ്മാണങ്ങൾക്ക് 18 ലക്ഷം രൂപ അനുവദിച്ചു 

 

തൃക്കാരിയൂരിൽ പുതിയ ഹെൽത്ത് സബ് സെന്റർ യാഥാർത്ഥ്യമാവുകയാണ്. സബ് സെന്ററിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 18 ലക്ഷം രൂപ അനുവദിച്ചു. തൃക്കാരിയൂർ, ആയക്കാട് ജംഗ്ഷന് സമീപത്ത് പരിമിതമായ സാഹചര്യത്തിലായിരുന്നു സബ് സെന്ററിന്റെ പ്രവർത്തനം.

തൃക്കാരിയൂർ പ്രദേശത്തെയും  കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ അതിർത്തി മേഖലയിലെയും  ജനങ്ങൾ ആശ്രയിക്കുന്നത് തൃക്കാരിയൂർ ഹെൽത്ത് സബ് സെന്ററിനെയാണ്. എന്നാൽ ദിവസേന നിരവധിപ്പേർ ആശ്രയിക്കുന്ന ഈ കേന്ദ്രത്തിൽ  പരിമിതമായ സൗകര്യങ്ങൾ ആണ് ഉണ്ടായിരുന്നത്. തുടർന്നാണ് കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ  തീരുമാനമായത്.

ഇതിനായി 2019 ൽ  ആന്റണി ജോൺ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനം ഇതിനോടകം പൂർത്തിയായി. ഇനി അവസാനഘട്ട ജോലികളാണ് പൂർത്തിയാക്കാനുള്ളത്. ഈ ജോലികൾ പൂർത്തീകരിച്ച് സബ് സെന്റർ പ്രവർത്തനസജ്ജമാക്കുന്നതിനാണ്  എം.എൽ.എ ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ കൂടി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് സബ് സെന്റർ നിർമ്മാണം പരമാവധി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.

date