Skip to main content

സ്കൂൾ കലോത്സവ സ്വർണ്ണ കപ്പ് കോഴിക്കോട്  നിന്ന് കൊല്ലത്തേക്ക് 

 

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണ കപ്പ് കോഴിക്കോട് ജില്ലയിൽ നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്ക്. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കമ്മീഷണറായ ഗിരീഷ് ചോലയിലിന് സ്വർണ്ണക്കപ്പ് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ  സ്വാഗതം പറഞ്ഞു. ആർ.ടി.ഡി സന്തോഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ അബ്ദുൽ നാസർ,  വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. യുവജനോത്സവത്തിന് മാറ്റുരച്ച കലാ പ്രതിഭകളും എസ്.പി.സി, എൻ.എസ്.എസ് വളണ്ടിയർമാരും പങ്കെടുത്തു.

date