Skip to main content

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

ജില്ലയിലെ പൊതുവിപണിയിലെ എല്ലാ കടകളിലും ഹോട്ടലുകളിലും വിലവിവര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാതല വിജിലന്‍സ് സമിതി. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിജിലന്‍സ് സമിതി യോഗത്തിലാണ് തീരുമാനം. വിലവിവര പട്ടിക നിര്‍ബന്ധമായുംപ്രദര്‍ശിപ്പിക്കണമെന്നും രണ്ട് തവണയില്‍ കൂടുതല്‍ നോട്ടീസ് നല്‍കിയിട്ടും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എ.ഡി.എം അറിയിച്ചു.

യോഗത്തില്‍ ഫുഡ് കമ്മീഷന്‍ മെമ്പര്‍ എം. വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ എസ് കണ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date