Skip to main content

വികസിത ഭാരത് @2047 ജില്ലാതല പ്രസംഗ മത്സരം

യുവജനങ്ങൾക്കായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും  ചേർന്ന് മൈ ഭാരത് വികസിത് ഭാരത് @2047 എന്ന വിഷയത്തിൽ ജില്ലാതല പ്രസംഗ മത്സരം നടത്തുന്നു. 2024 ജനുവരി 12ന് 15- 29 പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാം.  വിജയികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടും. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 20000 രൂപ സമ്മാനം  ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മത്സരിക്കാം. രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി - ജനുവരി ഏഴ്. വിവരങ്ങൾക്ക്: nykthrissur@gmail.com                    ഫോൺ: 9446380032, 7907764873.

date