Skip to main content
മണ്ടംപറമ്പ് അങ്കണവാടിക്ക് സ്വന്തം കെട്ടിടം യാഥാര്‍ഥ്യമായി 

മണ്ടംപറമ്പ് അങ്കണവാടിക്ക് സ്വന്തം കെട്ടിടം യാഥാര്‍ഥ്യമായി 

ദീര്‍ഘ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മണ്ടംപറമ്പ് അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. എ സി മൊയ്തീന്‍ എം എല്‍ എ യുടെ തനത് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കുരുന്നുകള്‍ക്ക് കളിച്ചുല്ലസിക്കാനും പാട്ടു പാടി രസിക്കാനുമാകും വിധം അങ്കണവാടി കാഴ്ചയ്ക്കും കൗതുകകരമാണ്. 

സ്വന്തമായി സ്ഥലമോ, കെട്ടിടമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ കഴിഞ്ഞ 21 വര്‍ഷമായി മണ്ടംപറമ്പ് സ്‌ക്കൂളില്‍ താല്‍ക്കാലികമായാണ് ആറാം വാര്‍ഡിലെ അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. താഴത്തേതില്‍ കുഞ്ഞുമുഹമ്മദിന്റെ സ്മരണാര്‍ത്ഥം മക്കള്‍ സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് ഭൂമിയിലാണ് അങ്കണവാടി നിര്‍മ്മിച്ചത്.
 
അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 6 ന് വൈകിട്ട് മൂന്നിന് എ. സി മൊയ്തീന്‍ എം എല്‍ എ നിര്‍വഹിക്കും. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷയാകും.  

പഞ്ചായത്ത് ഭരണ സമിതിയുടെ 36 മാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചതും നടപ്പിലാക്കുന്നതുമായ പദ്ധതികളില്‍ നിന്നും 36 പദ്ധതികളുടെ 36 ഉദ്ഘാടനങ്ങള്‍ 2023 ഡിസംബര്‍ 18 മുതല്‍ 2024 ജനുവരി 30 വരെ നിര്‍വഹിക്കാന്‍ തിരുമാനിച്ചിരുന്നു. 36 ഉദ്ഘാടനങ്ങളിലെ പതിനൊന്നാമത്തെ ഉദ്ഘാടനമാണിത്.

date