Skip to main content

ക്ഷീരോത്പന്ന നിര്‍മാണ പരിശീലനം

ആലപ്പുഴ: ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. ജനുവരി 10 മുതല്‍ 22 വരെയാണ് പരിശീലനം.  താത്പര്യമുള്ള ക്ഷീര കര്‍ഷകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖേനയോ അതത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ പരിശീലനത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവര്‍ ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരല്ല. രജിസ്ട്രേഷന്‍ ഫീസ് 135- രൂപ. പരിശീലനാര്‍ഥികള്‍ ജനുവരി 19-ന് വൈകുന്നേരം അഞ്ചിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് പരിശീലനത്തിനെത്തുമ്പോള്‍ നല്‍കണം. 
ഫോണ്‍ : 8089391209, 0476- 2698550

date