Skip to main content

പാസ്‌വേഡ്- സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി നാളെ

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി പാസ് വേഡ് 2023-24 സംഘടിപ്പിക്കുന്നു നാളെ (ജനുവരി അഞ്ച്) രാവിലെ 10-ന് കാക്കാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലന പരിപാടി എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അധ്യക്ഷത വഹിക്കും. കരിയര്‍ ഗൈഡന്‍സ് വിദഗ്ധരായ ഐബില്‍ മത്തായി, റാഷി മക്കാര്‍ എന്നിവര്‍ ക്ലാസ്സെടുക്കും.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തംഗം ലേഖാമോള്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍. ശശികുമാരി, പ്രധമാധ്യാപിക ജി.വി. അഞ്ജന, പി.ടി.എ. പ്രസിഡന്റ് വി. ഷിബു, കരിയര്‍ ഗൈഡന്‍സ് കോ-ഒര്‍ഡിനേറ്റര്‍ സി.ജെ. മേരി ജാക്വിലിന്‍, കായംകുളം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ഡോ. ബഷീര്‍, ആലപ്പുഴ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ കെ. നസീറ തുടങ്ങിയര്‍പങ്കെടുക്കും.

date