Skip to main content

നാലാംതരം തുല്യത പരീക്ഷയില്‍ 98% വിജയം -90 പിന്നിട്ട പത്മനാഭപിള്ളയും ഭാര്യ ഗൗരിയമ്മയും നാലാം ക്ലാസ് ജയിച്ചു

ആലപ്പുഴ: പ്രായത്തിന്റെ പ്രയാസങ്ങളെ തോല്‍പ്പിച്ച് തൊണ്ണൂറ്റിമൂന്നുകാരന്‍ പത്മനാഭ പിള്ളയും തൊണ്ണൂറ്റിരണ്ടുകാരി ഭാര്യ ഗൗരിയമ്മയും നാലാംക്ലാസ് ജയിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ 2023 ഒക്ടോബര്‍ 28-ന് നടത്തിയ പരീക്ഷയിലാണ് ഇരുവരും ജയിച്ചത്. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാക്കളാണ് ഇവര്‍.

തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് വടക്കേ വെളിയില്‍ വീട്ടില്‍ പത്മനാഭ പിള്ളയും ഭാര്യ ഗൗരിയമ്മയും കഴിഞ്ഞവര്‍ഷമാണ് സാക്ഷരതാ പരീക്ഷ ജയിച്ചത്. തുടര്‍ന്ന് നാലാം തരം തുല്യതാ കോഴ്‌സില്‍ ചേര്‍ന്നു. സാക്ഷരതാ പ്രേരക് പുഷ്പലതയാണ് ഇവരെ കണ്ടെത്തി അക്ഷരലോകത്തേയ്ക്ക് എത്തിച്ചത്. 

ജില്ലയില്‍ 36 സ്ത്രീകളും 57 പേര്‍ പുരുഷന്മാരുമുള്‍പ്പെടെ 95 പേരാണ് നാലാംതരം തുല്യതാപരീക്ഷ എഴുതിയത്. 93 പേര്‍ വിജയിച്ചു. വിജയികള്‍ക്ക്
സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477 225 2095 എന്ന നമ്പരില്‍ ബന്ധപ്പെടുക.

date