Skip to main content
സ്ട്രീം ഹബ്ബ് പരിശീലന ക്യാമ്പ്

സ്ട്രീം ഹബ്ബ് പരിശീലന ക്യാമ്പ്

ആലപ്പുഴ: വെളിയനാട് ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ കിടങ്ങറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടെക്‌നോളജി ഇന്നൊവേഷന്‍ ദ്വിദിന പരിശീലന ക്യാമ്പ്  ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. വെളിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷ കേരളയും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും സംയുക്തമായി നടത്തുന്ന സ്ട്രീം ഹബ്ബിന്റെ ഭാഗമായാണ് ക്യാമ്പ്. വിദ്യാര്‍ഥികളില്‍ ഗവേഷണ താത്പര്യം, ശാസ്ത്ര ബോധം എന്നിവ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പ്രദീപ് കുമാര്‍, വെളിയനാട് ബി.ആര്‍.സി ട്രെയിനര്‍ എന്‍. ഹിമ, സി ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍  ആര്‍. രേഖ, ബിപിന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

date