Skip to main content

മെഡിക്കൽ കോളേജിൽ കരാർ നിയമനം

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യോളജി, എമർജൻസി മെഡിസിൻ, ജനറൽ സർജറി,ജനറൽ മെഡിസിൻ, ഓബിജി, ഒറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, ഓഫ്തൽമോളജി, പി എം ആർ ഡി, സൈക്കാട്രി,റേഡിയോഡയഗ്നോസിസ്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നീ വിഭാഗങ്ങളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റുമാരെ പ്രതിമാസം 70000 രൂപ നിരക്കിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖ സഹിതം  ജനുവരി 11ന് രാവിലെ 11 മണി മുതൽ ഒരു മണി വരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാക്കുക. പ്രവർത്തി പരിചയം അഭികാമ്യം.
 കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484 2754000

date