Skip to main content

തുണിസഞ്ചികൾ വിതരണം ചെയ്തു

 

ജീവനക്കാരെ ഹരിത ചട്ടം പാലിക്കുന്നതിനെ കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ  തുണി സഞ്ചികൾ വിതരണം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഓഫീസ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് തുണി സഞ്ചികൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് തുണിസഞ്ചികളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

പുനരുപയോഗ സാധ്യമായ വസ്തുക്കളുടെ ഉപയോഗം കൂട്ടുക എന്ന ആശയത്തിലാണ് ജീവനക്കാർക്ക് പേഴ്സ് മാതൃകയിൽ മടക്കി ഉപയോഗിക്കാൻ സാധ്യമായ  തുണിസഞ്ചികൾ വിതരണം ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം. ഷഫീക്ക്, സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ  ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ ജോയ്, അസി.ഡയറക്ടർ പി. എച്ച്. ഷൈൻ, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി പി.പി. രാജേഷ്  എന്നിവർ പങ്കെടുത്തു.

date