Skip to main content

നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ജനുവരി എട്ടിന്

 

കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന സർക്കാർ തൊഴിൽ  നൈപുണ്യ വകുപ്പും ചേർന്ന് കോഴിക്കോട് ആർ ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐ യിൽ  ജനുവരി എട്ടിന് നടത്തുന്നു.  മേളയോടനുബന്ധിച്ച്  വിവിധ സെക്ടറുകളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അവസരങ്ങൾ നൽകുന്നു. പ്രസ്തുത മേളയിൽ ഗവ./പ്രൈവറ്റ്/എസ് സി ഡി ഡി  ഐ ടി ഐ യോഗ്യയതയുള്ള എല്ലാ  ട്രെയിനികൾക്കും  പങ്കെടുക്കാം. ട്രെയിനികൾ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ തൊഴിൽ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തെ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും അപ്രന്റീസ് ട്രെയിനികളെ നിയമിക്കുകയും ഓൺലൈൻ കോൺട്രാക്ടുകൾ ഒപ്പ് വെക്കുന്നതുമാണ്. ഫോൺ : 0495 2370289, 9495317445

date