Skip to main content

 താൽക്കാലിക നിയമനം 

കോട്ടയം: തിരുവനന്തപുരം കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ ക്ലർക്ക് തസ്തികയിൽ താൽക്കാലിക  നിയമനം നടത്തുന്നു. ബി.കോം/ ബി.എസ് സി. മാത്തമാറ്റിക്‌സും കെ.ജി.ടി.ഇ. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗും ( ഹയർ ) സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ക്ലറിക്കൽ/ഓഫീസ് അക്കൗണ്ടന്റ് ജോലി കൈകാര്യം ചെയ്തുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി  2023 ജനുവരി ഒന്നിന് 18-41 .   താൽപര്യമുള്ള  ഉദ്യോഗാർഥികൾ  അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ  പേര് രജിസ്റ്റർ ചെയ്യണം. അവസാന തീയതി ജനുവരി 12.

                         

 

date