Skip to main content

സ്ത്രീ സുരക്ഷ ക്വിസ് മത്സരം സംഘടിപ്പിച്ചു

 

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും വനിതാ ശിശു വികസന വകുപ്പിന്റെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്ത്രീ സുരക്ഷ ക്വിസ് മത്സരം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള 24 കുട്ടികൾ  പങ്കെടുത്ത മൽസരത്തിൽ ദേവനന്ദ രാജൻ ഒന്നാം സമ്മാനം നേടി, മേഘ മനോജ് , നാജിഹ പി എൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി പികെ , കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റെറ്റർ മറീന സെബാസ്റ്റിയൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ റോസിലി ജോസ്,ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ വാർഡ് മെമ്പർ സീന ബിജു, യൂത്ത് കോഡിനേറ്റർ അരുൺ എന്നിവർ വിജയികൾക്കുള്ള  സമ്മാനങ്ങൾ വിതരണം ചെയ്തു.

date