Skip to main content

റിഫ്ലക്ഷൻസ് 2024 ദേശീയ സെമിനാർ: ബാലുശ്ശേരി ഗേൾസ് ജേതാക്കളായി

 

നിർമിത ബുദ്ധി: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ബാലുശ്ശേരി ബ്ലോക്ക് തലത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി റിഫ്ലക്ഷൻസ് 2024 സെമിനാർ അവതരണ മത്സരം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്താണ് സെമിനാർ സംഘടിപ്പിച്ചത്. പി.ടി.എ. പ്രസിഡന്റ് ഷൈബു കെ. ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് ബി.പി.സി. എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ ഇന്ദു ആർ, ഡയറ്റ് ലക്ചറർ കെ എം സോഫിയ, ബി ആർ സി ട്രെയിനർ എം എം രമേശൻ,  പ്രധാനധ്യാപിക വി ശ്രീജ വി തുടങ്ങിയവർ പങ്കെടുത്തു. സെമിനാർ അവതരണത്തിൽ  ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനവും ബാലുശ്ശേരി ഗവ. ബോയ്സ് ഹയർസെക്കന്ററി സ്കൂൾ രണ്ടാംസ്ഥാനവും നേടി.

date